എന്‍റെ കാഴ്ച്ചപ്പാടില്‍ പ്രണയം എന്നത് ഒരു വണ്‍ വേ ഫീലിംഗ് ആണ്, കാരണം നമുക്ക് പ്രണയം നല്‍കാന്‍ മാത്രമേ കഴിയൂ, തിരികെ കിട്ടുമെന്ന ആഗ്രഹിക്കാം പ്രതീക്ഷിക്കാം, അല്ലെങ്ങില്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കാം.... എങ്കിലും തിരിച്ചു അവര്‍ നല്‍കിയാല്‍ മാത്രമേ നമുക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ...
നമ്മുടെ സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങള്‍ ആകുന്നു, ആഗ്രഹങ്ങള്‍ പ്രതീക്ഷകളാകുന്നു, പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ അത് നിരാശയാകുന്നു, നിരാശ അവസാനവും ആകുന്നു ....!
" ജീവിതത്തില്‍ നമുക്ക് എന്തും ആഗ്രഹിക്കാം എന്നാല്‍ ഒന്നും പ്രതീക്ഷിക്കരുത്....."
" പ്രണയിക്കുന്നവര്‍ക്കായ്.. പ്രണയം ആഗ്രഹിക്കുന്നവര്‍ക്കായ്.. പ്രണയം നഷ്ടപെട്ടവര്ക്കായ്.. അവരുടെ ചിന്തകള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ആശയങ്ങള്‍, വിരഹ വേദനകള്‍, പ്രതീക്ഷകള്‍ എല്ലാം പങ്കുവയ്ക്കാനായ് ഇതാ ഒരു പ്രണയതീരം...."
Monday, May 31, 2010
Sunday, May 30, 2010
Do's And Don't Of Love
DO's: 1. Make your partner feel comfortable. 2. Keep the conversation flows going. 3. Be an interesting date. 4. Laugh at their jokes. 5. Be on time. 6. Be yourself. 7. Talk about their interests also. 8. Be romantic. 9. Be confident. 10. Show respect to your partner's wishes. DONT's: 1. Talk about yourself all time. 2. Be late. 3. Talk about your ex relationships. 4. Eat with your mouth open. 5. Try to be something you are not. 6. Show disrespect for your partner or their beliefs. 7. Forget to thank them for the time spend. 8. Pursue sex after your partner has said no. 9. Propose marriage n kids. 10. Ask too many questions. |
Saturday, May 22, 2010
lattest love
ഇന്നത്തെ പ്രണയത്തെ എങ്ങനെ നിര്‍വചിക്കാം ...................?, ഞാന്‍ ചിന്തിച്ചു നോക്കി , യഥാര്‍ത്ഥ പ്രണയത്തെ ശരിയായ രീതിയില്‍ നിര്‍വചിക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാല്‍ ഇന്നത്തെ പ്രണയത്തെ നിര്‍വചിക്കാന്‍ ആര്‍ക്കും സാധിക്കും, എനിക്കും സധിക്കും എന്‍റെ നിര്‍വജനം എങ്ങനെയാണ്........
" 1000 രൂപയുടെ മൊബൈല്‍ കോളും, 5 കിലോയുടെ ഐസ്ക്രീമും, 4 പാര്‍ക്കിലും 3 ബീച്ചിലുംകൂടിയുള്ള കറക്കം, കുറേ ഇണക്കം, അതിനേക്കാള്‍ പിണക്കം അവസാനം ഒരു 'ഗുഡ് ബൈ'യും കഴിഞ്ഞു ഇതൊക്കെയാണ് ഇന്നത്തെ പ്രണയം "
" 1000 രൂപയുടെ മൊബൈല്‍ കോളും, 5 കിലോയുടെ ഐസ്ക്രീമും, 4 പാര്‍ക്കിലും 3 ബീച്ചിലുംകൂടിയുള്ള കറക്കം, കുറേ ഇണക്കം, അതിനേക്കാള്‍ പിണക്കം അവസാനം ഒരു 'ഗുഡ് ബൈ'യും കഴിഞ്ഞു ഇതൊക്കെയാണ് ഇന്നത്തെ പ്രണയം "
Sunday, May 16, 2010
Life without love
" The life without love is better than the love without life "
" ജീവിതം ഇല്ലാത്ത പ്രണയത്തേക്കാള്‍ നല്ലത് പ്രണയം ഇല്ലാത്ത ജീവിതമാണ് "
ഇപ്പോഴത്തെ ചില പ്രണയങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാറുണ്ട്,
ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനെയോ ഉള്ള പ്രേമം . ആത്മാര്‍ഥത എന്തെന്ന് അറിയാത്ത ഒരു പ്രണയം ... ഇതിനെ പ്രണയമെന്നു പറയാന്‍ പറ്റുമോ.......?
" ജീവിതം ഇല്ലാത്ത പ്രണയത്തേക്കാള്‍ നല്ലത് പ്രണയം ഇല്ലാത്ത ജീവിതമാണ് "
ഇപ്പോഴത്തെ ചില പ്രണയങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാറുണ്ട്,
ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനെയോ ഉള്ള പ്രേമം . ആത്മാര്‍ഥത എന്തെന്ന് അറിയാത്ത ഒരു പ്രണയം ... ഇതിനെ പ്രണയമെന്നു പറയാന്‍ പറ്റുമോ.......?
I love you
മലയാളം ( Malayalam )
" ഞാന്‍ നിന്നെ പ്രേമിക്കുന്നു "
(" njaan ninne premikkunnu ")
ഇംഗ്ലീഷ് ( English )
" ഐ ലവ് യു "
(" I love u ")
ഹിന്ദി ( Hindi )
" മേ തുംസെ പ്യാര്‍ കര്‍ത്താ ഹും "
(" me thumse pyaar kartha hum ")
ബംഗാളി ( Bangali )
" ആമി തുമി ബാലു ബാഷി "
(" aami thumi baalu baashi ")
തമിഴ് ( Tamil )
" നാന്‍ ഉന്നൈ കാതലിക്കിറേന്‍ "
(" naan unnai kaathalikkiren ")
പഞ്ചാബി ( Panjabi )
" മേ തെരെ നാല്‍ പ്യാര്‍ കര്‍ ടാന്‍ വാന്‍ "
(" me therenaal pyaar kardaan vaan ")
അറബി ( Arabic )
" അന അന്ത ഹ്ബോക് "
(" aana antha hubok ")
മറാത്തി ( Maratti )
" മേ തുജെവാര്‍ പ്രേം കര്‍ത്തെ "
(" me thujevaar prem karthe ")
ഫിലിപീന്‍സ് ( Philippines )
" മഹല്‍ കിത്ത "
(" Mahal kitha ")
നേപാളി ( neppali )
" മോ തീമി സങ്ക പ്രേം കര്‍ണെ "
(" Mo theemi sanga prem karne ")
കന്നഡ ( Kannada )
" നാനൂ നിനകേ തുമ്പ പ്രീതി മാടുത്തേനെ "
(" Naanu ninake thumba preethi maaduthene ")
തെലുങ്ക് ( Telungu )
"നേനു നിനു പ്രേമിസ്തുനാനു "
(" nenu ninu premisthunanu ")
മലേഷ്യ ( Malessia )
" സായ സിന്‍റ അവാക് "
( " saya cinta awak " )
" ഞാന്‍ നിന്നെ പ്രേമിക്കുന്നു "
(" njaan ninne premikkunnu ")
ഇംഗ്ലീഷ് ( English )
" ഐ ലവ് യു "
(" I love u ")
ഹിന്ദി ( Hindi )
" മേ തുംസെ പ്യാര്‍ കര്‍ത്താ ഹും "
(" me thumse pyaar kartha hum ")
ബംഗാളി ( Bangali )
" ആമി തുമി ബാലു ബാഷി "
(" aami thumi baalu baashi ")
തമിഴ് ( Tamil )
" നാന്‍ ഉന്നൈ കാതലിക്കിറേന്‍ "
(" naan unnai kaathalikkiren ")
പഞ്ചാബി ( Panjabi )
" മേ തെരെ നാല്‍ പ്യാര്‍ കര്‍ ടാന്‍ വാന്‍ "
(" me therenaal pyaar kardaan vaan ")
അറബി ( Arabic )
" അന അന്ത ഹ്ബോക് "
(" aana antha hubok ")
മറാത്തി ( Maratti )
" മേ തുജെവാര്‍ പ്രേം കര്‍ത്തെ "
(" me thujevaar prem karthe ")
ഫിലിപീന്‍സ് ( Philippines )
" മഹല്‍ കിത്ത "
(" Mahal kitha ")
നേപാളി ( neppali )
" മോ തീമി സങ്ക പ്രേം കര്‍ണെ "
(" Mo theemi sanga prem karne ")
കന്നഡ ( Kannada )
" നാനൂ നിനകേ തുമ്പ പ്രീതി മാടുത്തേനെ "
(" Naanu ninake thumba preethi maaduthene ")
തെലുങ്ക് ( Telungu )
"നേനു നിനു പ്രേമിസ്തുനാനു "
(" nenu ninu premisthunanu ")
മലേഷ്യ ( Malessia )
" സായ സിന്‍റ അവാക് "
( " saya cinta awak " )
Monday, May 10, 2010
Pranayikkaan Chila Vazhikal
പ്രണയിക്കാന്‍ ചില വഴികള്‍
ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ? ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നുപറയുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു കീറാമുട്ടിയാണ്. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച് പറയാന്‍വയ്യാതെ നടക്കുന്നവരാണ്. പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയിക്കുന്നതിന് പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന് ഓര്‍ത്തുനോക്കൂ... നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക. പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം. ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും. എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക. രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക് വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്. മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച് പറയുക. പറയുന്നത് സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്. നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്. അഞ്ചാം ഘട്ടം: ഇത് അവസാനത്തെ ഘട്ടമാണ്. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക് അവളോട് പ്രണയമാണെന്ന് അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ് തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം. എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-) allengil vere aale nokkanam... by shinu |
Labels:
feelings,
Love,
pranayam,
pranayikkaan chila vazikal,
trics of love
Subscribe to:
Posts (Atom)