" ഉടഞ്ഞ ചില്ലുകള്‍ വാരിക്കൂട്ടുമ്പോള്‍ കൈകള്‍ മുറിയും, ഓര്‍മകളെ താലോലിക്കുമ്പോള്‍ മനസ്സും................!"
" വേര്‍പിരിയലിന്‍റെ അവസാന നിമിഷം വരെ സ്നേഹം അതിന്‍റെ ആഴം തിരിച്ചറിയില്ല.......!"
" ദു:ഖം കൊണ്ട് എന്‍റെ കണ്ണ് നിറയുമ്പോള്‍ ആ കണ്ണുനീര്‍ ഒപ്പാന്‍ നീ എന്‍ അരികില്‍ ഉണ്ടെങ്കില്‍........ ആ കണ്ണുനീരിനെപ്പോലും ഞാന്‍ ഇഷ്ട്ടപ്പെട്ടു പോയേനെ.......! "
" ഓര്‍മകളില്‍ പലതും സ്വപ്നങ്ങളാണ് സ്വപ്നങ്ങിളില്‍ ചിലത് ആഗ്രഹങ്ങളും അതില്‍ ചിലത് പ്രതീക്ഷകളും...... ആ പ്രതീക്ഷകളാണ് നമ്മുടെ ജീവിതവും."
" ഇഷ്ടങ്ങള്‍ അറിയാതെ പോകരുത്, അറിയാതെ പോയാല്‍ പോകുന്നതൊക്കെയും നഷ്ടങ്ങലായിരിക്കും... ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടങ്ങള്‍...!"
" എല്ലാ ഇഷ്ടങ്ങളും ഒരുനാള്‍ നഷ്ടപ്പെടും എങ്കിലും നഷ്ടമാവാന്‍ പോകുന്ന ആ ഇഷ്ടങ്ങളെ ഏറ്റവും പ്രിയപ്പെട്ട നഷ്ടങ്ങലാക്കി മാറ്റുവാന്‍ വീണ്ടും വീണ്ടും ഇഷ്ടപ്പെടുക..."
" ഹൃദയങ്ങള്‍ കീഴടക്കുന്ന സ്നേഹം എന്നും സുഗന്ധമുള്ള പുഷ്പം പോലെയാണ്.....! അതൊരിക്കലും വാടാറില്ല...! ഒരിക്കലും കൊഴിയാറില്ല...! "
" കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ആരും ആരെയും ഓര്‍ക്കാറില്ല പക്ഷെ... ഒരിക്കല്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നും അവരെയൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍......"
" വിരിയുന്ന പൂവിനറിയില്ല കൊഴിയുന്ന പൂവിന്‍റെ വേദന... അതറിയുമായിരുന്നെങ്കില്‍ ആ പൂവ് വിരിയുമായിരുന്നുവോ....?"
" പ്രണയം ഒരു മഴയാണ്, അകലെ പെയ്യുമ്പോള്‍ കൊതിക്കും.., അരികില്‍ പെയ്യുമ്പോള്‍ കുളിരാകും.., മെല്ലെ നനയുമ്പോള്‍ അനുഭൂതിയാകും.., നനഞ്ഞു കുളിര്‍ന്നാല്‍ വെറുപ്പാകും, അപ്പോള്‍ അറിയാതെ പറഞ്ഞു പോകും ഈ മഴയൊന്നു തോര്‍ന്നിരുന്നെങ്കില്‍...! "
" ഒരിക്കലും വാടാത്ത പൂ പോലെ ആരും പറയാത്ത കഥ പോലെ ഒരിക്കലും മറക്കാത്ത സ്വപ്നം പോലെ എന്നും എപ്പോഴും മായാതെ നില്‍ക്കട്ടെ ഈ പ്രണയം.."
" നീ എന്നെ പിരിഞ്ഞാലും, മറന്നാലും, എന്നെങ്കിലും നീ എന്നെ ഓര്‍കുമ്പോള്‍ ഞാന്‍ നിന്‍റെ ഓര്‍മകളില്‍ ഉണ്ടാവും കണ്ണുനീരായി..."
athanu sathyam verpiriyalinte avasananimisham vare snehathinte aazham ariyilla verpiriyumbozha manassilavuka ellam
ReplyDelete