എന്‍റെ സ്വപ്നവും പ്രണയവും
" ഞാന്‍ എന്‍റെ സ്വപ്നത്തില്‍ അവളുടെ രൂപം കണ്ടപ്പോള്‍ അത് യദ്രിശ്ചികമാണെന്ന് കരുതി ...,
വീണ്ടും ചില സ്വപ്നങ്ങളില്‍ അവളെ കണ്ടപ്പോള്‍ എനിക്ക് വളരെ കൌതുകം തോന്നി...,
എന്നാല്‍ പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും അവള്‍ മാത്രമായപ്പോള്‍ എനിക്ക് മനസ്സിലായി...
"ഞാന്‍ അവളെ പ്രണയിക്കുന്നൂ എന്ന്...."
എന്‍റെ യാത്ര......
" ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാരത്തില്‍ നിന്നും മുളച്ചു വന്ന കുറേ ആഗ്രഹങ്ങള്‍...., ആ ആഗ്രഹങ്ങളില്‍ നിന്നും മൊട്ടിട്ട കുറച്ചു പ്രതീക്ഷകള്‍....., ഒരിക്കലും പൂക്കാത്ത ആ പ്രതീക്ഷകള്‍ക്കിടയിലൂടെ ഉള്ള എന്‍റെ ഈ ജീവിതത്തിനു, സുഗന്ധമില്ലെങ്ങില്‍ കൂടി, വീണ്ടും പുതിയ കുറേ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമായി യാത്ര തുടരുന്നൂ....ഞാന്‍ ഏകനായ്... "
No comments:
Post a Comment