ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു പക്ഷെ നീ എന്നെ മനസ്സിലാക്കിയില്ലാ ഞാന്‍ എന്‍റെ തെറ്റുകള്‍ ഏറ്റു പറഞ്ഞു നീ അത് വിശ്വസിച്ചില്ല
ഇത്രയും കാലം സ്നേഹിച്ച എന്നെ നീ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ ആകുമായിരുന്നു
ഒരു നാളില്‍ ഒരു യാത്ര പോലും പറയാതെ ഞാന്‍ ഈ ലോകം വിട്ടു പോകും...അന്ന് നിന്‍റെ മനസ്സില്‍ എന്നോട് വെറുപ്പാണെങ്കിലും...., ഞാന്‍ നിനക്ക് സമ്മാനിച്ചിരുന്ന കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടല്ലോ അത് നിന്നില്‍ നിന്നും മായില്ല എന്ന് വിശ്വസിക്കുന്നു.... ഞാന്‍ ഇന്നും, എന്‍റെ മരണം വരെയും നിന്നെ സ്നേഹിക്കും....
പിരിയുമ്പോള്‍ ഉള്ള വേദന, സ്നേഹിക്കുന്നതിനു മുന്‍പ് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ,ആരും ആരെയും സ്നേഹിക്കില്ലായിരുന്നു.അല്ലെ...?
ആകാശത്ത് മിന്നിമായുന്ന നക്ഷത്രങ്ങള്‍ മരിച്ചു പോയവരുടെ അത്മാക്കളാണെന്നു ഞാന്‍ വിശ്വസിക്കുന്നു..
ഒരിക്കല്‍ ഞാനും ഒരു നക്ഷത്രം ആയി പോകും.....
അപ്പോള്‍, നിന്‍റെ കൂടെയുള്ള കൂട്ടുകാര്‍ക്കു നീ പറഞ്ഞു കൊടുക്കണം, ആ നക്ഷത്രം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്...
എന്‍റെ ജീവിതം, എന്‍റെ സ്വപ്‌നങ്ങള്‍, എന്‍റെ സ്നേഹം എല്ലാം എല്ലാം വിധി എന്നില്‍ നിന്നും തട്ടിയെടുത്തു,
" സ്വപ്നങ്ങളുടെ വില വിധിക്കറിയില്ലല്ലോ "
No comments:
Post a Comment